കൊച്ചിയിൽ രാസലഹരി വസ്തു വിതരണം; യുവതി അറസ്റ്റിൽ

Update: 2025-07-13 02:51 GMT

കൊച്ചി: രാസലഹരി വസ്തു വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവതി എക്സൈസ് പിടിയിലായി. 24 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.

ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് രാസലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ കൊച്ചിയിലെ പ്രധാന വിതരണക്കാരിയാണ് പിടിയിലായ പള്ളുരുത്തി സ്വദേശിനി ലിജി. വൈറ്റിലയ്ക്കടുത്ത് തൈക്കൂടത്തെ ലോഡ്ജിൽനിന്നാണ് ലിജിയെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ തിരച്ചിലിനിടെയാണ് സംഘം പിടിയിലായത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ലഹരി വസ്തുക്കൾ വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ലിജിയെയും രണ്ട് യുവാക്കളെയും പിടികൂടിയത്. പലപ്പോഴായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലിജിയെ കുടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ. ലിജിയുടെ അറസ്റ്റോടെ രാസലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന കൊച്ചിയിലെ പ്രധാന ശൃംഖലയെയാണ് കണ്ടെത്തിയിരിക്കുന്നത്.

സംശയം തോന്നാതിരിക്കാനായി പത്തുവയസ്സുകാരിയായ മകളെയും കൂട്ടിയാണ് ലിജി ലഹരി വസ്തു വിപണനം നടത്തിയിരുന്നത്.