മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ മുസ്ലിംകൾക്കെതിരെ അക്രമം അഴിച്ചവിട്ട ഏഴ് ഹിന്ദുത്വർ അറസ്റ്റിൽ. നൗഷാദ് എന്ന യുവാവിനെ ആക്രമിച്ച ലോഹിതാഷ , പുനീത്, ഗണേഷ് പ്രസാദ് എന്നിവരെയും കൊഞ്ചടിയിൽ ലുഖ്മാൻ എന്നയാളെ കുത്തിയ ലിഖിത്, രാകേഷ്, ധനരാജ്, പ്രശാന്ത് ഷെട്ടി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.