കാസർകോട്: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷററുമായ നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു. കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്താണ് (82) മരിച്ചത്.
എം എസ് എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കാസര്‍കോട് തളങ്കര കടവത്ത് ഗ്രീന്‍ ഹൗസിലെ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം മാലിക് ദിനാർ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മറ്റു മക്കൾ: ഹസ്സൻ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ. നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.