നാട്ടൊരുമ കലാകായിക മല്‍സരങ്ങള്‍ നാളെ

Update: 2022-08-20 09:14 GMT

ചെര്‍പ്പുളശ്ശേരി:റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബര്‍ 17ന് കോഴിക്കോട് വച്ച് നടത്തുന്ന ജനമഹാസമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കോട്ടുകൂര്‍ശ്ശി ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന നാട്ടൊരുമ കലാകായിക മല്‍സരങ്ങള്‍ നാളെ(ഞായര്‍) നടക്കും. മുണ്ടക്കോട്ടുകുര്‍ശ്ശി വരേങ്ങല്‍ എഎംയുപി സ്‌കൂളില്‍ വച്ചാണ് മല്‍സരങ്ങള്‍ നടക്കുക.

രാവിലെ 8ന് ആരംഭിക്കുന്ന പരിപാടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റിയംഗങ്ങളായ ബഷീര്‍ മൗലവി, ഖബീര്‍ സഖാഫി, ഏരിയ സെക്രട്ടറി മുജീബ് മുണ്ടക്കോട്ടുകുര്‍ശ്ശീ, എന്നിവര്‍ പങ്കെടുക്കും.പരിപാടിയില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട്, ഉറിയടി,കവണ ഷൂട്ട്, കസേരകളി, ചാക്ക് റൈസ് ,ലമണ്‍ സ്പൂണ്‍, വടംവലി, എന്നിവയില്‍ മല്‍സരങ്ങള്‍ ഉണ്ടാകും. മല്‍സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 7561080 544,7025538441 നമ്പറുകളില്‍ ബന്ധപ്പെടുക.