മന്ത്രിസഭയുടെ നാലാം വാർഷികം: ആഘോഷങ്ങൾ ഏപ്രിൽ 21ന് തുടങ്ങും

Fourth anniversary of tje ministery

Update: 2025-03-20 07:42 GMT

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ഏപ്രിൽ 21ന് കാസർകോട് നിന്ന് ആരംഭിക്കും . ഏപ്രിൽ 21ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ആഘോഷങ്ങളാണ് നടക്കുക. തദ്ദേശ തലം മുതൽ സംസ്ഥാനതലം വരെ വിപുലമായ പരിപാടികൾ നടക്കും. വിവിധ വകുപ്പുകളുടെ സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ സർക്കാറിന്റെ വികസന കാര്യങ്ങൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി എന്ന് ഉറപ്പുവരുത്തുവാൻ മേഖലാതല അവലോകനയോഗങ്ങൾ മെയ് മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കും.