ഹജ്ജ് 2026 : സ്വകാര്യ ഗ്രൂപ്പുകൾക്ക് 52 507 സീറ്റുകൾ ലഭിക്കും

Update: 2025-08-27 01:57 GMT

കോഴിക്കോട് : സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യക്കുള്ള അടുത്ത വർഷത്തെ ഹജ്ജ് കോട്ട പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള സീറ്റുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിൽ ഒന്നേമുക്കാൻ ലക്ഷം സീറ്റ് കൾ ലഭിക്കാറുണ്ട്. അതനുസരിച്ച് 52 507 സീറ്റുകൾ ഇന്ത്യയിലെ വിവിധ സ്വകാര്യ ഗ്രൂപ്പ്കൾക്ക് നൽകി. കേന്ദ്ര ഹജ്ജ് കമ്മിറ്റി കോട്ട പ്രഖ്യാപിച്ച ശേഷം സീറ്റുകൾ നിശ്ചയിക്കുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആകുന്നില്ലെന്ന് സ്വകാര്യ ഗ്രൂപ്പുകളുടെ പരാതി നിലനിൽക്കുകയാണ് . സംസ്ഥാനത്തെ നൂറിൽ അധികം സ്വാകാര്യ ഗ്രൂപ്പുകൾക്കായി 6753 സീറ്റ് ആണ് ലഭിച്ചത്. അനുവദിക്കുന്ന ഹജ്ജ് കോട്ടയിൽ 30 ശതമാനം സീറ്റുകളാണ് സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകുന്നത് . 70% സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കാണ് നീക്കിവെച്ചിരിക്കുന്നത്. നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ കാരണം സ്വകാര്യ ഗ്രൂപ്പുകൾക്ക് കഴിഞ്ഞ വർഷം അരലക്ഷത്തോളം സീറ്റുകൾ ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല.