ഹജ്ജ് 2026 : അപേക്ഷ സമർപ്പണത്തിന് കൂടുതൽ സമയം നൽകണം - മന്ത്രി വി അബ്ദുറഹിമാൻ

Update: 2025-07-26 03:31 GMT

കോഴിക്കോട് : 2026 ലെ (അടുത്ത വർഷത്തെ ) ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നതിന് അവസാന തീയതി ജൂലൈ 31 എന്നത് മാറ്റി കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര ഹജ്ജ് ന്യൂനപക്ഷക്കാര്യ മന്ത്രിക്ക് കത്ത് നൽകി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നത് അവസാന തീയതിയായ ജൂലൈ 31 ആവുമ്പോഴേക്കും പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയവർക്ക് പാസ്പോർട്ട് ലഭിക്കില്ല. സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ ഏറെ ഉണ്ടെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.

ഇത് വരെ 11845 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 2252 എണ്ണം 65 വയസ് കഴിഞ്ഞവരും , 1509 പേർ മെഹ്റം ഇല്ലാത്തവരും ( സ്വന്തമായി പോകാൻ തയ്യാറായ സ്ത്രീകൾ) , ബാക്കി 8074 ആണ് ജനറൽ