തിരുവനന്തപുരം :2021ൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ക്ഷേമപെൻഷൻ 2500 രൂപയിൽ എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിക്കുവാൻ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ തുക 1600 രൂപയാണ് നിലവിലുള്ളത് 200 രൂപ വർദ്ധിപ്പിച്ച് 1800 രൂപയിൽ എത്തിക്കുന്നതിന് കാര്യമായി പരിഗണിക്കുന്നത്.എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തുക ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ഉള്ളത് . നിലവിൽ കുടിശ്ശികകൾ തീർത്ത് എല്ലാ മാസവും നൽകുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട് .പെൻഷൻ വർദ്ധനവ് സംബന്ധിച്ച് പ്രഖ്യാപനം നവംബറിൽ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഉണ്ടാവും എന്നാണ് സൂചന . നവംബർ ഒന്നിന് വിളിച്ചുചേർക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം സർക്കാരിൻറെ ഇതുവരെയുള്ള നേട്ടങ്ങളും ഉടൻ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളും പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മേളനത്തിൽ ക്ഷേമപെൻഷൻ വർദ്ധന സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.