തിരുവനന്തപുരം : അമേരിക്കയിലേക്ക് ചികിത്സക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറിയും, ഡിജിപിയും, ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സ്വീകരിച്ചു . ജൂലായ് അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേ മയോ ക്ലിനിക്കിൽ നടത്തിയിരുന്ന ചികിൽസയുടെ തുടർച്ചയുടെ ഭാഗമായാണ് പോയിരുന്നത്
. മുഖ്യമന്ത്രിയുടെ ചുമതലകൾ ആർക്കും കൈമാറിയിരുന്നില്ല ഫയലുകൾ ഈ -ഓഫീസ് വഴി കൈകാര്യം ചെയ്യുകയായിരുന്നു. 17 ന് മന്ത്രിസഭ യോഗംചേരും.