തിരുവനന്തപുരം:ഡിസംബർ 11 മുതൽ 18 വരെ നടത്താൻ തീരുമാനിച്ചിരുന്ന സ്കൂൾ അർധ വാർഷിക പരീക്ഷ തദ്ദേശ തെരെഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തീയതികൾ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഡിസംബർ 15 മുതൽ 23 വരെയായാണ് പരീക്ഷ നടത്തുക.ഡിസംബർ 19 മുതൽ 28 വരെ ക്രിസ്തുമസ് അവധി നൽകാനായിരുന്നു മുൻ തീരുമാനം പരീക്ഷാ സമയങ്ങളിലെ മാറ്റങ്ങൾ കാരണം ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് അവധി. ജനുവരി അഞ്ചിന് സ്കൂളുകൾ തുറക്കുകയും ചെയ്യും. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പരീക്ഷ ടൈംടേബിൾ ഇന്ന് പ്രഖ്യാപിക്കും.ഡിസംബർ 15 മുതൽ 23 വരെയും, സ്കൂൾ തുറന്നശേഷം ജനുവരി ആറിനും ആണ് ഹയർ സെക്കൻഡറി പരീക്ഷ നടത്തുക.ഹയർസെക്കൻഡറി പരീക്ഷ ടൈംടേബിൾ ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.