തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 15% മുതൽ 22% വരെഎത്തിയതായാണ് റിപ്പോർട്ട് പല ബൂത്തുകളിലും നീണ്ട ക്യൂവാണ് .വോട്ടർമാർ നേരത്തെ തന്നെ ബൂത്തുകൾ എത്തിത്തുടങ്ങി. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒന്നാംഘട്ടം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .വലിയ തിരക്കും, മികച്ച പോളിങ്ങും റിപ്പോർട്ട് ചെയ്യുമ്പോഴും ചിലയിടങ്ങളിൽ മന്ദഗതിയിൽ ആണെന്നും റിപ്പോർട്ട് ഉണ്ട്. ഭരണ പ്രതിപക്ഷ വിഭാഗങ്ങളിലെ പലപ്രമുഖരും നേരത്തെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.