ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15 വയസ്സുകാരനെ അമ്മാവൻ കൊലപ്പെടുത്തി

Update: 2025-08-09 01:47 GMT

ബെംഗളൂരു : കുംബാരഹള്ളി പട്ടണത്തിൽ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15 വയസ്സുകാരൻ അമോഗിനെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കും ബാരഹള്ളിയിലാണ് സംഭവം. കൊലപ്പെടുത്തിയ അമ്മാവൻ നാഗപ്രസാദ് (42 ) പോലീസിൽ കീഴടങ്ങി. മരണപ്പെട്ട അമോഗ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നും, ഈ ആവശ്യത്തിലേക്കായി എല്ലാവരോടും പണം വാങ്ങാറുണ്ടെന്നും പോലിസ് പറഞ്ഞു. പണത്തിന് വേണ്ടി അമ്മാവൻ നാഗപ്രസാദിനെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും'.പണം ആവശ്യപെട്ടതുമായി ബന്ധപെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് . അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഉറങ്ങിക്കിടന്ന അമോഗിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം നാഗപ്രസാദ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി പോലിസിനോട് പറഞ്ഞു.