തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡുകളുടെ സംവരണം സീറ്റുകളുടെ നറുക്കെടുപ്പ് ഈ മാസം 13 മുതൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെ അതാത് ജില്ലയിലെ കലക്ടറേറ്റ് ിൽ രാവിലെ 10 മുതൽ നടക്കും.152 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വർഡുകൾ നിശ്ചയിക്കുന്ന നറുക്കെടുപ്പ് 18ന് രാവിലെ നടക്കും,14 ജില്ലാ പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് 21ന് രാവിലെ നടക്കും,കോർപ്പറേഷനുകളിലേക്ക് ഉള്ളത് തിരുവനന്തപുരം, കൊല്ലം പതിനേഴാം തിയ്യതി യും ,കൊച്ചി, തൃശൂർ പതിനെട്ടിനും , കോഴിക്കോട് കണ്ണൂർ ഇരുപത്തിയൊന്നിനും തിയ്യതിയിലും നടക്കും . മട്ടന്നൂർ ഒഴികെ 86 മുൻസിപ്പൽ കൗൺസിലുകൾ വാർഡ് കളിലേക്കുള്ള സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് 16 നും നടക്കും.