തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കും, പേര് ചേർക്കലിനും അനുവദിച്ച സമയപരിധി ആഗസ്ത് 12 വരെ യിലേക്ക് നിട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ കത്ത് നൽകിയിരിക്കുന്നു . അതിൻ്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടിയത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ഇതുവരെ വന്ന അപേക്ഷകളുടെ എണ്ണം 20 ലക്ഷത്തോളം ആയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം അപേക്ഷകൾ തിരുത്താൻ ഉള്ളതും ഉണ്ട്. നീട്ടിയസമയം അപര്യാപ്തമാണെന്ന് പ്രതിപക്ഷകക്ഷികൾ പറഞ്ഞു.