തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈ സ്കൂളിലെ കെട്ടിടത്തിന് മുകളിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ച് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ൻ്റെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുദിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗം തിരുമാനിച്ചു. കളിക്കുന്നതിനിടക്ക് ചെരുപ്പ് ഷെഡിന് മുകളിൽ വീണു ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുതി കമ്പിയിലേക്ക് വീണപ്പോൾ ലൈനിൽ പിടിച്ചതോടെ ഷോക്കടിച്ച് മരിക്കുക യായിരുന്നു.