തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാററമില്ലാതെ തുടരുന്നു. തുടർച്ചയായി മൂന്നാം ദിനവും ഒരേ നിരക്കിൽ ആണ് വിപണി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ്ണവിലയിൽ 1300 രൂപയിൽ അധികം കുറവ് രേഖപ്പെടുത്തുന്നു22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9275 രൂപയും ഒരു പവന് 74200 രൂപയും 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7589 രൂപയും ഒരു പവന് 60712 രൂപയുമായി തുടരുന്നു. ഒരു പവൻ സ്വർണാഭരണം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ,നികുതിയും ഉൾപ്പെടെ 80000 രൂപക്ക് മുകളിലാവും .അന്താരാഷ്ട്ര സ്വർണ്ണവിലയുടെ ഏറ്റ കുറച്ചലിനനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ്ണവിലയുടെ ഏറ്റകുറച്ചിൽ ഉണ്ടാവാറ്.അതേസമയം രാജ്യാന്തര സ്വർണ്ണവില ഔൺസിന് 14.41 ഡോളർ ഉയർന്ന് 3349.46 ഡോളറിൽ എത്തിയെങ്കിലും കേരളത്തിന് ആശ്വാസമാണ് ഉണ്ടായത്.