രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

Update: 2025-08-18 06:00 GMT

പാലക്കാട് : കൊഴിഞാമ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയ എന്ന കുട്ടി ബസ് കയറിയിറങ്ങി മരിച്ചു.പിതാവിൻ്റെ കൂടെ ബൈക്കിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് നഫീസത്ത് മിസ്രിയ പഠിക്കുന്നത്. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.