ആർക്കിടെക്ട് നസീർ ഖാൻ അന്തരിച്ചു

Update: 2025-08-18 02:37 GMT

കോഴിക്കോട് : കേരളത്തിൽ കൊട്ടാരസദൃശ്യമായ ഭവനങ്ങളുടെ ശില്പിയും, പ്രമുഖ ആർക്കിടെക്ചർ ഡിസൈനറുമായ വെസ്റ്റ്ഹിൽ ബി.ജി റോഡ് പുത്തൻ തെരുവിൽ ഹൗസിൽ പി.എ നസീർ ഖാൻ (65) നിര്യാതനായി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ടീം ട്വൻറി ആർക്കിടെക്റ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. പരേതനായ അബ്ദുൽ ഹമീദിന്റെയും എ വി നഫീസയുടെയും മകനാണ് . ഭാര്യ : പുനത്തിൽ ലൈല ( വയനാട്) ,മക്കൾ: അബ്ദുൽ വാഹിദ് ഖാൻ (ആർക്കിടെക്റ്റ്) നഹലനസീർ ഖാൻ (ചെന്നൈ) മരുമക്കർ: ഫഹദ് (ചെന്നൈ) നുഹ ഒളങ്കര (ഖത്തർ), സഹോദരങ്ങൾ:പി എ സജീദ്, പി എ ജാസം, പി എ ഷീബ.