ആർഎസ്എസിനെ മഹത്വവത്കരിച്ച മോദി രാഷ്ട്രപിതാവിനെ അപമാനിച്ചു -കെ എൻ എം മർക്കസുദ്ദഅവ
കോഴിക്കോട് :സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധത്തിൽ ആരോപണ വിധേയനായ ആർഎസ്എസിനെ പ്രശംസ നൽകി കൊണ്ട് രാഷ്ട്രപിതാവിനെ അപമാനിച്ചു . സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻറെ ആത്മാവിനെയും, സ്വാതന്ത്ര്യത്തിനായി പോരാടി രക്തസാക്ഷികളായ വരെയും അനാദരിക്കുന്നതാണ് മോദിയുടെ വാക്കുകൾ എന്ന് മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പോലീസിൽ 60% വും മോദി ഭക്തരായ ആർഎസ്എസുകാരാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം എന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അഡ്വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് സി പി ഉമ്മർ സുല്ലമി അധ്യക്ഷത വഹിച്ചു.