ശോഭാ സുരേന്ദ്രനെ ഫോണ്‍ വിളിച്ച ഒറ്റുകാരന് വേണ്ടി രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം
കൊച്ചി: കേരള പോലിസില്‍ ശോഭാ സുരേന്ദ്രനെ ഫോണ്‍ വിളിച്ച ഒറ്റുകാരന് വേണ്ടി അന്വേഷണം. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥന്‍ ആരെന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
''വീട്ടില്‍ നിന്നിറങ്ങും മുന്‍പു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലിസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്''- ഇതായിരുന്നു ശോഭാ സുരേന്ദ്രന് വന്ന ഫോണ്‍കോള്‍. രണ്ടു ദിവസം മുമ്പാണ് ശോഭ സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. തൃശൂരില്‍ പ്രസംഗിക്കവെയാണ് ശോഭ ഇക്കാര്യം പറയുന്നത്.
ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളില്‍ കഴിഞ്ഞകാലങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെയാണ് സംശയം.ഏതായാലും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.