രാജ്ഭവനിലെ അറ്റ് ഹോം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രിയും, മന്ത്രിമാരും വിട്ടു നിന്നു

Update: 2025-08-15 16:10 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിലും, റിപ്പബ്ലിക്ക് ദിനത്തിലും രാജ്ഭവനിൽ നടത്തിവരാറുള്ള അത്തായ വിരുന്നിൽ ഇന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തില്ല . ഗവർണർ രാജേന്ദ്ര ആർ ലേക്കർ രാജ് ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടി യാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും ബഹിഷ്കരിച്ചത് . പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുത്തിട്ടില്ല. കഴിഞ്ഞവർഷം ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. സർവ്വകലാശാല വിഷയത്തിൽ അടക്കം ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ബഹിഷ്ക്കരണം സർക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി ജയതിലകും, ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിക്ക് എത്തിയിട്ടുണ്ട്.