കുവൈത്തിലെ വിഷമദ്യ ദുരന്തം : മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കണ്ണൂർ : കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവ് സ്വദേശിയായ പി.സച്ചിൻ എന്ന യുവാവ് മരിച്ചത് വിശ്വസിക്കാനാവാതെ വിട്ടുകാരും ബന്ധുക്കളും. പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന പൊങ്കാരൻ സച്ചിൻ നാല് വർഷം മുമ്പാണ് കുവൈത്തിൽ ജോലിക്കെത്തിയതു. ബുധനാഴ്ച വൈകിട്ട് ഫോൺ വിളിച്ച് സച്ചിൻ അരമണിക്കൂറോളം അമ്മയുമായി കുവൈത്തിലെ വിഷമദ്യ ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുവായ നാരായണൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനിയങ്ങൾ കഴിച്ച് വിവിധ ഭാഗങ്ങളിലെ നൂറോളം പേർക്ക് വിഷബാധയേറ്റത് 25 ൽ അധികം പേർ മരിച്ചതായും സ്ഥീരീകരിച്ചിട്ടുണ്ട്. 25 ൽ അധികം പേർക്ക് കാഴ്ച നഷ്ടമായിട്ടുണ്ട്. നാളെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ്റെ മൃതദേഹം എത്തും. എട്ടുമണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഹോട്ടൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങി പോയത്. പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിൻ. ദുരന്തത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ട് വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരനായ രണ്ട് ഏഷ്യക്കാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു .