വോട്ട് കള്ളന്മാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക ആസാദി സ്ക്വയർ സംഘടിപ്പിച്ചു
മലപ്പുറം : വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ച് രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എസ് ഡി പി ഐ ആസാദി സ്ക്വയർ സംഘടിപ്പിച്ചു. പരപ്പനങ്ങാടിയിൽ നടന്ന പരിപാടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പതാക ഉയർത്തി.തുടർന്ന് സംഗമം ഉത്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാതിപത്യരാജ്യത്തിൽ വോട്ട് കള്ളൻമാർ രാജ്യം ഭരിക്കുന്നതെന്ന് പറയുമ്പോൾ അപമാന ഭാരത്താൽ തലകുനിഞ്ഞ് പോവുകയാണെന്നും,രാഹുൽ ഗാന്ധി പുറത്ത് വിട്ട സത്യങ്ങൾ രാജ്യത്ത് ഉയർത്തി കൊണ്ട് വരികയും, രാജ്യസ്നേഹികൾ മുഴവൻ രാജ്യദ്രോഹികൾക്കെതിരെ ഒന്നിക്കണമെന്നും അദ്ധേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിന സന്ദേശവും പ്രതിജ്ഞയും മുൻസിപ്പൽ പ്രസിഡൻ്റ് നൗഫൽ സി.പി നൽകി, എസി.ഡി.ടി യു. ജില്ല പ്രസിഡൻ്റ് അക്ബർ പരപ്പനങ്ങാടി, മണ്ഡലം സെക്രട്ടറി തറയിലൊടി വാസു, മുൻസിപ്പൽ സെക്രട്ടറി കളത്തിങ്ങൽ അബ്ദുൽ സലാം, ബ്രാഞ്ച് പ്രസിഡൻ്റ് ഷെരീഫ് കളപ്പുരക്കൽ സംസാരിച്ചു.