മലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി കവർന്നു.

Update: 2025-08-15 02:53 GMT

മലപ്പുറം : തിരൂരങ്ങാടി തെയ്യാനിക്കൽ ഹൈസ്കൂൾ പടിയിൽ കാർ യാത്രക്കാരെ ആക്രമിച്ചു രണ്ടുകോടി കവർന്നു . അറയ്ക്കൽ സ്വദേശി മുഹമ്മദ് ഹനീഫ മുഹമ്മദ് അഷ്റഫ് എന്നിവർ സ്ഥലംവിറ്റ ഒരു കോടി തൊണൂറ്റി അഞ്ച് ലക്ഷം രൂപയുമായി കാറിൽ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാർ അടിച്ചു തകർത്തു ബാഗിലെ പണം കവർന്നെടുക്കുകയായിരുന്നു . ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.കൊടിഞ്ഞിയിൽ മുഹമ്മദ്ഹനീഫയുടെ ഉടമസ്ഥതയിലുള്ള വസ്തുവിറ്റ പണമാണ് നഷ്ടമായത് ഇവർ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിൽ എത്തിയ സംഘം തടയുകയും വടികളും വാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് വാഹനം തകർത്ത് പണം കവരുകയും ആയിരുന്നു . പോലീസ് അന്വേഷണം ആരംഭിച്ചു.