ബെവ്കോയ്ക്ക് സമീപം ചാക്കിൽ മൃതദേഹം, ആംബുലൻസിലേക്ക് മാറ്റുമ്പോൾ ബോഡിക്ക് അനക്കം

Update: 2025-08-14 02:49 GMT

പെരുമ്പാവൂർ : അഥിതി തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന നഗര മധ്യത്തിൽ തല്ലിക്കൊന്നു ചാക്കിൽ കെട്ടി തള്ളി എന്ന ഫോൺ സന്ദേശം പോലീസിനെ വട്ടം കറക്കി . നഗരത്തിലെ മദ്യ വില്പനശാലയ്ക്ക് സമീപം ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് ഫോണിൽ പോലീസിനെ അറിയിച്ചത് .വിവരമറിഞ്ഞ പോലീസ് ആംബുലൻസുമായി പാഞ്ഞ് എത്തി. ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉടൻ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നിടെ ബോഡിക്ക് അനക്കം പോലീസ് അമ്പരന്നു. തലമൂടിയ ബോഡിയുടെ ചാക്ക് മാറ്റി പരിശോധിച്ചപ്പോൾ മദ്യപിച്ച് ലക്ക് കെട്ട് കിടക്കുകയാണന്ന് മനസിലായത്. തലക്ക് വൈൽ കിട്ടാതിരിക്കാൻ ചാക്കിൽകയറി മൂടി കിടന്നുറങ്ങുകയായിരുന്നുവെന്ന് കക്ഷി പോലിസിനോട് പറഞ്ഞു. അഥിതി തൊഴിലാളിയായ മുർഷിദാബാദ് സ്വദേശി 30 വയസ്സുകാരനാണ് ചാക്കിൽ കയറിയത്. കൊലപാതകമോ, അജ്ഞാത ബോഡിയോ അല്ലെന്ന് ആശ്വാസത്തിൽ യുവാവിനെ പോലിസ് ഉപദേശിച്ചു പറഞ്ഞു വിട്ടു.