പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു, ആറുമണിക്കൂറിന് ശേഷം പരിസരത്തെ സ്കൂൾ ശുചിമുറിയിൽ നിന്ന് പിടിക്കപ്പെട്ടു.

Update: 2025-08-14 02:02 GMT

കോഴിക്കോട് : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പോക്സോ കേസ് പ്രതി ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുകൾ സഹിതം രക്ഷപ്പെട്ടു. ഫറോക്ക് പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയുമായി നാടുവിട്ട പ്രതിയെയും പെൺകുട്ടിയെയും ബാംഗ്ലൂരിൽ വച്ച് കണ്ടെത്തി ഫറോക്ക് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്ത് (21) നെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം പോലീസ് സ്റ്റേഷനിൽ തന്നെ നിർത്തി, ഇതിനിടെ രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഫറോക്ക് ചന്ത യു പി സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് പ്രതിയെ രാത്രി 2 .45 ഓടെ പിടികൂടി.