പാലക്കാട് : യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷയിളവിനായി മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകൾ ഉപയോഗിച്ചാണ് ശ്രമം നടത്തിയതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ .നല്ല മനുഷ്യരായ അനേകം പേർ അതിനെ പിന്തുണച്ചു ,പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു . നാം കടമ മാത്രമാണ് നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് കേരള സാഹിത്യോത്സവ സമാപന സംഗമം പാലക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് അലി ബാഖവി തങ്ങൾ പ്രാർത്ഥന നടത്തി .എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു.