തലപ്പുഴ കാട്ടരിക്കുന്നു പാലം പുതുക്കി പണിയുക - ആക്ഷൻ കമ്മിറ്റി

Update: 2025-08-09 02:02 GMT

മാനന്തവാടി : തലപ്പുഴ സംരക്ഷണ ഭിത്തിയും പില്ലറും തകർന്ന് അപകടാവസ്ഥയിലായ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിച്ചു കൊണ്ടിരുന്നതും തലപ്പുഴ-44 ബൈപാസായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ കാട്ടേരിക്കുന്ന് പാലംപുതുക്കി പണിയാൻ ആവശ്യമായ അടിയന്തരഇടപെടലുകൾ നടത്തുന്നതിന് വേണ്ടി പ്രദേശത്തുള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടൗണിലും എത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ് വന്നെത്തിയിട്ടുള്ളതെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പാലം പുനർ നിർമിക്കാനാവശ്യമായ ഇടപെടലുകൾ നടത്താനും കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയും മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എയുമായ ഒ.ആർ കേളു, ജില്ലാ കളക്ടർ എന്നിവരെ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.18 അംഗ കമ്മിറ്റിക്ക് രൂപം നൽകി.എൽസി ജോയ് (പഞ്ചായത്ത് പ്രസിഡന്റ്),ഷബിത കെ (അഞ്ചാം വാർഡ് മെമ്പർ),ടി കെ ഗോപി (പത്താം വാർഡ് മെമ്പർ) സലീം എം.എസ്‌(ചെയർമാൻ)രക്ഷാധികളായുംസി.എച്ച് മനോജ്‌, ഷാജി പാത്താടൻ (വൈസ് ചെയർമാൻമാർ) ജലീൽ പി.എം. (കൺവീനർ)റഷീദ് മാഷ്, സകരിയ്യ കെ.എസ്‌ ( ജോ. കൺവീനർമാർ)അൻവർ പി.പി (ട്രഷറർ). എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപികരിച്ചു.