ചെറുകുന്ന് സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകൻ കെ.ടി രാജൻ മാസ്റ്റർ അന്തരിച്ചു.

Update: 2025-08-08 17:50 GMT

കോഴിക്കോട് : വേളം ചെറുകുന്ന് ഗവ: യു.പി.സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ കെ ടി. രാജൻ മാസ്റ്റർ (89 )നിര്യാതനായി. സിപി ഐ എം അഭിവക്‌ത വേളം ലോക്കൽ ക്കമ്മിറ്റി അംഗം, കെ ജി ടി ഏ കോഴിക്കോട് ജില്ലാക്കമ്മിറ്റി അംഗം, കുന്നുമ്മൽ സബ് ജില്ലാ സിക്രട്ടറി, കർഷക സംഘം വേളം വില്ലേജ് പ്രസിഡണ്ട്, വേളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ വേളം പഞ്ചായത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയും, ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ അര നൂറ്റാണ്ടിലേറെ ത്യാഗനിർഭരമായ പ്രവർത്തനം സംഘടിപ്പിച്ചു. നിലവിൽ സി പി ഐ എം വലകെട്ട് ബ്രാഞ്ച് അംഗമാണ്.

ഭാര്യ: പരേതയായ പാർവ്വതി അമ്മ, മക്കൾ :കെ ടി ശ്രീജിത്ത് രാജ് (അധ്യാപകൻ വേളം ഹയർ സെക്കന്ററി സ്കൂൾ, സിപിഐ എം പാറക്കാംപൊയിൽ ബ്രാഞ്ച് മെമ്പർ ) , ഷിനിത്ത് രാജ് (ന്യൂസ് എഡിറ്റർ കണ്ണൂർ വിഷൻ ) മരുമകൾ: സജ്ന ( മേപ്പയൂർ )

സഹോദരങ്ങൾ: പരേതരായ കെ ടി കൃഷ്ണൻ മാസ്റ്റർ,കെ ടി ഗോവിന്ദൻ,കെ ടി. നാരായണി ടീച്ചർ, കെട്ടി ജാനു അമ്മ,കെ ടി മീനാക്ഷി ടീച്ചർ.സംസ്കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ