തിരുവനന്തപുരം : 2017 ൽ ഓഖി കൊടുങ്കാറ്റിലുണ്ടായ കടലേറ്റത്തെത്തുടർന്ന് വീടുകൾ ഇല്ലാതായി ഗോഡൗണുകളിലെ പ്ലാസ്റ്റിക് മറിച്ച് ഷെഡ്ഡിൽ നരകയാതന അനുഭവിച്ചവർക്ക് മേൽക്കൂരയുള്ള കെട്ടുറപ്പുള്ള വീടിന്റെ സുരക്ഷയിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലാണ് കോവളം ,വലിയതുറ നിവാസികൾ. ഗോഡൗണിലെ ഷെഡ്ഡിൽ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ ഇഴജന്തുക്കളോടൊപ്പം കഴിയേണ്ടി വന്ന കാലം അവസാനിക്കുന്ന ആശ്വാസത്തിലാണ് 332 കുടുംബം .സംസ്ഥാന സർക്കാർ നിർമ്മിച്ചു നൽകിയ ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് കാലത്ത് നിർവഹിക്കും. വലിയതുറയിലെ ഗോഡൗണുകളിൽ ഉള്ള 162 കുടുംബങ്ങളും ,സ്കൂളിലെ ഷെഡുകളിലും സർക്കാർ വാടക നൽകിയ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്ന 170 കുടുംബങ്ങളും അടക്കം 332 കുടുംബങ്ങളാണ് ഫ്ളാറ്റുകളുടെ അവകാശികൾ ആവുക.