തിരുവനന്തപുരം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70 )അന്തരിച്ചു . വൃക്ക - ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു . തിരുവനന്തപുരം വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബി യിൽ ആയിരുന്നു താമസം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,മൗണ്ട് ഫോർട്ട് സ്കൂൾ, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, ചെന്നൈയിലെ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട് .1981 ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. 80 കളിൽ തിരക്കുള്ള നടനായിരുന്നു അമ്പതിലധികം സിനിമയിൽ അഭിനയിച്ചു 2011 ചൈന ടൗൺ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രമായ ജനഗണമന യിലാണ് അവസാനമായി വേഷമിട്ടത് .തമിഴ് സിനിമകളിലും ,നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .മാതാവ് ഹബീബ ബീവി ഭാര്യ: ആയിഷ ,മക്കൾ: ഷമീർഖാൻ, അജിത് ഖാൻ , മരുമകൾ: ഹന ഖബറടക്കം ഇന്ന് വൈകിട്ട് പാളയം മുസ് ലിം ജുമാഅത്ത് പള്ളിയിൽ