പത്തനംതിട്ട : അത്തിക്കയം നാറാണംമൂഴിയിൽ മൊഴിയിൽ കൃഷിവകുപ്പ് ജീവനക്കാരനായ വടക്കേച്ചെരുവിൽ ഷിജോ വി.ടി (47) യെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി മുടങ്ങി കിടക്കുന്നു ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഡി ഇ ഒ ഓഫീസിൽ നിന്ന് തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറഞ്ഞു. മകൻറെ എൻജിനീയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ . ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം കൂടി ലഭിച്ചാൽ പഠനത്തിനുള്ള പണം കണ്ടെത്താം എന്ന പ്രതീക്ഷയിൽ ആയിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് മകൻ ആത്മഹത്യ ചെയ്തതെന്നും ത്യാഗരാജൻ പറഞ്ഞു