തിരുവനന്തപുരം : സംസ്ഥാനത്ത് തൃശൂർ, വയനാട് കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ് . അത്യാവശ്യമില്ലാത്ത യാത്രകൾ ഈ ജില്ലകളിൽ ഉണ്ടാവരുതെന്നും, അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ടായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഈ ജില്ലകളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നത്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലയിൽ തുടരുകയെന്നും, മൽസ്യ തൊഴിലാളികൾ പ്രത്യാകം ശ്രദ്ധിക്കണമെന്നും അറിയിച്ചു.