തൂത്തുക്കുടിയിൽ സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്നു കുഴിച്ചുമൂടി

Update: 2025-08-02 02:16 GMT

ചെന്നൈ : തൂത്തുക്കുടി പണ്ടുകരയിൽ വീടിന് സമീപം കഞ്ചാവും മറ്റ് ലഹരി വസ്തുകളും വില്പന നടത്തുന്നത് ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാസംഘം തട്ടി കൊണ്ട് പോയി കൊന്നു കുഴിച്ചുമൂടി. പണ്ടുകരയിൽ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനു സമീപം കഞ്ചാവും ലഹരിവസ്തുക്കളും സ്ഥിരമായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരങ്ങൾ കച്ചവടക്കാരെ ചോദ്യം ചെയ്യുകയും വിവരം പോലീസിൽ അറിയിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം ഇവരെ തട്ടിക്കൊണ്ട് പോയി സമീപത്തെ വനം പ്രദേശത്ത് കുഴിച്ചിട്ടതായാണ് പോലീസ് പറയുന്നത് . സംഭവത്തിൽ മൂന്ന് പേർ പിടിയിലായതായും മറ്റു രണ്ടുപേർക്കായി അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു.