ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യം വിധി ഇന്ന്

Update: 2025-08-02 02:00 GMT

ന്യൂഡൽഹി : മനുഷ്യക്കടത്തും, മതപരിവർത്തനവും ആരോപിച്ച് ചത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ്, ഒപ്പമുണ്ടായിരുന്ന സുഖ്മാൻ മാണ്ഡവി, എന്നിവരുടെ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷ സംസ്ഥാന സർക്കാർ സാങ്കേതികമായി എതിർത്തെങ്കിലും പോലീസ് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഇന്നലെ(വെള്ളി ) കോടതി കേസ് ഡയറി പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്ന് പറഞ്ഞതല്ലാതെ ജാമ്യത്തെ എതിർക്കുന്ന ശക്തമായ വാദങ്ങൾ ഉന്നയിക്കാനോ തെളിവുകൾ നിരത്താനോ പ്രോസിക്യൂട്ടർ ദേവ് ചന്ദ്രവംശി ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ് .