കാരക്കുന്നുമ്മൽ മൊയ്തീൻ കോയ എന്ന കെ എം കെ വെള്ളയിൽ നിര്യാതനായി

Update: 2025-08-01 02:58 GMT

കോഴിക്കോട് : മാപ്പിളപ്പാട്ട് ,ഒപ്പന , കോൽക്കളി എന്നിവയുടെ വിധികർത്താവും ഓൾ കേരള മാപ്പിള സംഗീത അക്കാദമി ജനറൽ സെക്രട്ടറിയുമായിരുന്ന കാരക്കുന്ന്മ്മൽ മൊയ്തീൻ കോയ എന്ന കെഎംകെ വെള്ളയിൽ മലപ്പുറം കോട്ടക്കൽ ആട്ടീരിയിൽ നിര്യാതനായി. ഗായകൻ , സംഗീത അധ്യാപകൻ, അഭിനേതാവ് എന്നീ നിലകളിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി കാരക്കുന്ന്മൽ ഹസന്റെയും ,മലപ്പുറം ചങ്ങരംകുളം ഇല്ലത്തുവളപ്പിൽ കദിയകുട്ടിയുടെയും മകനാണ്. ആമിന ,ആയിഷ എന്നീ ഭാര്യമാരിലായി റൈഹാന ബീഗം, റിസാന ബീഗം, റുക്സാന ബീഗം , റഹീസ്ബാബു ,റാഷിദ് ,റിഷാദ്, എന്നിവർ മക്കളാണ് . മരുമക്കൾ: ബഷീർ, മനാഫ് ,സലിം സഹോദരങ്ങൾ: അബൂബക്കർ ആലി, ഉമ്മർ (ഹിന്ദുസ്ഥാനി സംഗീതജ്ഞൻ)ബീവി, ചെറിയ മോൾ, ബിച്ച സുഹറ