കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ ഇന്ന് ഹൈക്കോടതിയിൽ - ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ല

Update: 2025-08-01 02:31 GMT

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ദുർഗ് റെയിൽവേ സ്റ്റേഷനിൽ മലയാളി കന്യാസ്ത്രീകൾ ആയ പ്രീതി മേരി ,വന്ദന ഫ്രാൻസിസ് , എന്നിവരെയും അവർക്കൊപ്പം ഉണ്ടായിരുന്ന ആദിവാസി യുവാവ് സുകുമാൻ മാണ്ഡവിനെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. അവരുടെ ജാമ്യത്തിനായി ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ഇന്ന് പഴുതടച്ച ജാമ്യ അപേക്ഷ നൽകാനാണ് തീരുമാനം . മുതിർന്ന അഭിഭാഷകരെ നിയമിക്കുമെന്നും സി ബി സി ഐ അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയും, സെഷൻ കോടതിയും കഴിഞ്ഞദിവസം ജാമ്യം പരിഗണിച്ചിരുന്നില്ല. ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷയുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബം അറിയിച്ചു. ജാമ്യാപേക്ഷയ്ക്ക് അനുകൂലമായ നിലപാടെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കുമെന്നും, ജ്യാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ നിന്നുള്ള യുഡിഎഫ് ,എൽഡിഎഫ് എംപിമാരെ അറിയിച്ചു.