കണ്ണൂർ : ടി പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് റാഫി,ഷിനോജ് എന്നിവരെ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയപ്പോൾ ഉച്ചഭക്ഷണത്തിന് എത്തിയ ഹോട്ടലിൽ പോലിസ് സാന്നിധ്യത്തിൽ സ്നേഹിതർ മദ്യസൽക്കാരം ഒരുക്കുകയും പ്രതികൾ മദ്യസേ നടത്തുകയും ചെയ്തു .പ്രതികൾ മദ്യം കഴിച്ചതിന് തുടർന്ന് മൂന്നു പോലീസ് കാർക്ക് സസ്പെൻഷൻ ലഭിച്ചു.എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ് ,വിനീഷ് ,ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത് . സംഭവം പുറത്തുവന്നതോടെ അന്വേഷണം നടത്തി പോലീസുകാർക്ക് എതിരെ നടപടി എടുക്കുകയായിരുന്നു.