മനപ്പൂർവ്വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണ : നോട്ടീസിന് വിശദമായ മറുപടി നൽകും - ഡോക്ടർ ഹാരിസ്

Update: 2025-07-31 15:23 GMT

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പറഞ്ഞ വിവാദത്തിൽ ഡി എം ഇ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് വിശദമായ മറുപടി നൽകുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ . വിഷയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ചട്ട.ലംഘനമാണെന്ന് കാര്യം അംഗീകരിക്കുന്നുവെന്നും, മനപ്പൂർവ്വം ശസ്ത്രക്രിയ മുടക്കി എന്ന  ആരോപണം നുണയാണെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് എന്താണെന്ന് ഞാൻ കണ്ടിട്ടില്ല , എന്നെ ആരും റിപ്പോർട്ട് കാണിച്ചിട്ടില്ല, വിവരാവകാശം ചോദിച്ചവർക്കും റിപ്പോർട്ട് കൊടുത്തിട്ടില്ല, അവരെന്താണ് എഴുതിക്കൊടുത്തതെന്നോ, ,ആരൊക്കെയാണ് തെളിവ് കൊടുത്തതെന്നോ എനിക്കറിയില്ല . എല്ലാ രേഖകളും ഉൾപ്പെടെ കൃത്യമായ മറുപടി അന്വേഷണ കമ്മീഷൻ മുമ്പാകെ നൽകിയതാണ് .

ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലാതിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതുകൊണ്ടാണ് പരാതി പരസ്യമാക്കിയപ്പോൾ ഓടിനടന്ന് ഉപകരണങ്ങൾ സംഘടിപ്പിച്ചു നൽകിയത് . ഉപകരണങ്ങൾ ഇല്ലാതിരുന്നു എന്ന വാദത്തിൽ ഇപ്പോയും ഉറച്ചു നിൽക്കുന്നു. ഉപകരണങ്ങൾ ഇല്ലെന്ന് പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു . വകുപ്പ് മേധാവി എന്ന നിലയിൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം എന്റേതാണ് ,അതുകൊണ്ടാണ് കുറവുള്ള വിവരം അറിയിച്ചത്. നോട്ടിസിന് വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു.