സാങ്കേതിക ,ഡിജിറ്റൽ സർവ്വകലാശാല : സ്ഥിരം വൈസ് ചാൻസലർ മാരെ നിയമിക്കണം -സുപ്രീംകോടതി

Update: 2025-07-31 02:03 GMT

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹൈകോടതി വിധി ചോദ്യം ചെയ്ത് ഗവർണർ സുപ്രിം കോടതിയെ സമീപിച്ചപ്പോൾ ഉടൻ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി .സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസർമാരെ നിയമിക്കണമെന്നും അത്  വരെ താൽകാലിക വൈസ് ചാൻസലർമാർക്ക് തുടരാൻ കോടതി അനുമതി നൽകുകയും, ആരാണ് അധികാരം പ്രയോഗിക്കേണ്ടത് എന്നതല്ല പ്രശ്നം വിദ്യാർത്ഥികളുടെ താല്പര്യം മനസ്സിൽ ഉൾക്കൊണ്ട് വൈസ് ചാൻസർമാരുടെ നിയമനത്തിനായി കേരള ഗവർണറും, സർക്കാരും പരസ്പരം പ്രവർത്തിക്കണമെന്നും ജസ്റ്റിസ് ജെ ബി പർദീവാല അധ്യക്ഷനായ ബെഞ്ചി ആവശ്യപ്പെട്ടു.

നിലവിൽ താൽക്കാലിക വിസിമാരെ അവരുടെ തസ്തികകളിൽ തുടരുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും, താൽക്കാലിക അടിസ്ഥാനത്തിൽ പുതിയ ആളെ നിയമിക്കുന്നതിനും ചാൻസലർ കൂടിയായ ഗവർണർക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസി മാരെ നിയമിക്കുന്നതിനുള്ള നടപടികളിൽ ഉടൻ ആരംഭിക്കുക എന്നതായിരിക്കണം ആദ്യപടി എന്നും കോടതി പറഞ്ഞു.