ജില്ലാ കളക്ടർമാർക്ക് സ്ഥലമാറ്റം - ഇന്നലെ അർദ്ധരാത്രിയിൽ ഉത്തരവിറങ്ങി

Update: 2025-07-30 02:44 GMT

തിരുവനന്തപുരം : ഐ എ എസ് തലപ്പത്ത് വൻ അഴിച്ചു പണിയും, വ്യാപക മാറ്റങ്ങളും വരുത്തി സർക്കാർ ഇന്നലെ അർധരാത്രി ഉത്തരവ് ഇറക്കി. ഇടുക്കി, കോട്ടയം, എറണാകുളം , പാലക്കാട് ജില്ലാ കളക്ടർമാരടക്ക മുള്ളവർക്കാണ് മാറ്റം. ഇടുക്കി കളക്ടറായിരുന്ന വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി പകരം പഞ്ചായത്ത് ഡയറക്ടായിരുന്ന ഡോ : ദിനേശ് ചെറുവാട്ടിയെ ഇടുക്കി കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ എസ് ഉമേഷിനെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെ എഫ് സി യുടെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട് . പാലക്കാട് കലക്ടർ ആയിരുന്ന ജി പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി നിയമിച്ചു. കോട്ടയം ജില്ലാ കളക്ടർ ആയിരുന്ന ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി'. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡൻ്റ് ക മ്മീഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ. തൊഴിൽ വകുപ്പ് സെക്രട്ടറിയായിരുന്ന കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡൻ്റ്    കമ്മീഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു . പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ് ഷാനവാസ് ആണ് പുതിയ തൊഴിൽ സെക്രട്ടറി .പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.