തൃശ്ശൂർ മുളയത്ത് അച്ഛനെ കൊലപ്പെടുത്തി മകൻ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

Update: 2025-07-30 01:26 GMT

തൃശ്ശൂർ : മണ്ണുത്തി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മുളയത്തിന്നടുത്ത് അച്ഛനെ മകൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിച്ചു. കൂട്ടാല സ്വദേശി സുന്ദരനെയാണ് മകൻ കൊലപ്പെടുത്തിയത് . മദ്യ ലഹരിയിൽ ആയിരുന്ന മകൻ സുമേഷിനെ പുത്തൂരിൽ നിന്ന് പോലീസ് തിരച്ചിലിനിയിൽ പിടികൂടി.

വീട്ടിലുണ്ടായിരുന്ന ഭാര്യ, മറ്റ് മക്കൾ എന്നിവർ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് . സംഭവത്തിൽ അന്വേഷണം ആരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിൽ ഒടുവിൽ സുമേഷ് കണ്ടെത്തുകയായിരുന്നു ,അച്ഛനുമായി സുമേഷ് വഴക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു.