കോഴിക്കോട് : ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതക്ക് ഒരിക്കൽ കൂടി മാതൃക

Update: 2025-07-29 05:27 GMT

കോഴിക്കോട് : ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതക്ക് ഒരിക്കൽ കൂടി മാതൃക കാണിച്ചുകൊണ്ട് കോഴിക്കോട് ചേവായൂർ എ ആർ കേമ്പിനടുത്ത് താമസിക്കുന്ന കാരപ്പറമ്പ് സ്വദേശി മംഗലത്ത് വീട്ടിൽ സന്തോഷ് കുമാർ.

അമേരിക്കയിൽ നിന്ന് അവധിക്ക് നാട്ടി ലെത്തിയ കോഴിക്കോട് എൻജിഒ കോട്ടേഴ്സ് കുരിശിങ്കൽ വീട്ടിൽ ഡോക്ടർ ലിനൂ സാമുവേലും , ഭാര്യ അഡ്വക്കറ്റ് സ്വപ്നയും നഗരത്തിലുള്ള യാത്രയ്ക്കിടെ ആഭരണങ്ങൾ അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവെച്ചു. ദമ്പതിമാർ വലിയ പ്രതീക്ഷയില്ലാതെയാണ് എൻജിഒ ക്വാർട്ടേഴ്സിന് ഓട്ടോ സ്റ്റാൻഡിൽ എത്തി സ്വർണ്ണം അടങ്ങിയബാഗ് നഷ്ടപെട്ട വിവരം ഓട്ടോറിക്ഷ ഡ്രൈവർമാരോട് പറഞ്ഞത്. അവിടെയെത്തിയ ഓട്ടോ ഡ്രൈവർമാർ പരസ്പരം ഫോണിൽ ബന്ധപ്പെടുകയും സന്തോഷിന്റെ ഓട്ടോയിൽ ആഭരണങ്ങൾ സുരക്ഷിതമായിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു . തുടർന്ന് തിരികെയെത്തിയ സന്തോഷ് സ്വർണം അടങ്ങിയ ബാഗ് ഉടമസ്ഥർക്ക് കൈമാറി.