അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ഭൂചലനം

Update: 2025-07-29 00:52 GMT

കൊച്ചി : അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ഭൂചലനം ഉണ്ടായി. 6.3 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ട് 'നാഷണൽ സെൻറർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ട്. 6.82 N അക്ഷാംശത്തിലും, 93.37 E രേഖാംശത്തിലുമായിരുന്നു സ്ഥാനം. ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരാഴ്ച മുമ്പ് ഡൽഹിയിലും ദേശീയ തലസ്ഥാനന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ശേഷമാണ് ഈ ഭൂകമ്പം.