നിർഭയത്തമുള്ള കലാ സൃഷ്ട്ടികളെ ഫാസിസം ഭയപ്പെടുന്നു: പി.കെ ഉസ്മാൻ

Update: 2025-07-28 10:48 GMT

കാസറഗോഡ് (കല്ലംങ്കൈ ) : നിര്ഭയത്തമുള്ള കലാ സൃഷ്ട്ടികളെ ഫാഷിസം ഭയപ്പെടുന്നു എന്നതിനുള്ള തെളിവാണ് എമ്പുരാൻ സിനിമയിലെ ഗുജറാത്ത് കലാപത്തെ പറ്റി പറയുന്ന ഭാഗത്തെ തടയുകയും അത് വിവാദമാക്കുകയും ചെയ്തത് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു റീൽ ടോക്ക് കലയുടെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കാസറഗോഡ് മണ്ഡലം കമ്മിറ്റി സൽവ ഓഡിറ്റേറിയം കല്ലംങ്കൈ യിൽ സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം . ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം അതിനെ സമൂഹത്തിൽ എങ്ങനെ ഉപകാര പ്രദമാക്കാം എന്നതായിരുന്നു പരിപാടിയുടെ ലക്‌ഷ്യം

പരിപാടിയുടെ കോഡിനേറ്റർ ഇസഹാക്ക് സ്വാഗതം പറഞ്ഞു മണ്ഡലം പ്രസിഡന്റ് സക്കറിയ കുന്നിൽ അധ്യക്ഷത വഹിച്ചു വിവിധ സെഷനുകളായി പരിപാടി നടന്നു

ഫാഷിസം വളർച്ച വർത്തമാനം എന്ന വിഷയത്തിൽ ഹാരിസ് ടി കെ ക്ലസ്സെടുത്തു ,തിരിച്ചറിവുള്ള പൗരനാവുക എന്ന വിഷയത്തിൽ സംസ്ഥാന ട്രീഷറർ റഷീദ് ഉമരി ക്ലസ്സെടുത്തു വിവിധ മേകലകളിലുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ലിയാകാത്തലി ,സെക്രട്ടറി കാദർ അറഫാ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കബീർ ബ്ലാർക്കോഡ് , ഹസീന സലാം, റൈഹാനത്ത് തുടങ്ങിയവർ പങ്കെടുത്തു . മണ്ഡലം സെക്രട്ടറി ബഷീർ ബി ടി നന്ദിയും പറഞ്ഞു