കോഴിക്കോട് : ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ് ടിയു ) ജില്ലാ നേതാവും മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന മുഹമ്മദ് കക്കാട് (75) നിര്യാതനായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം, മുസ്ലിം ലീഗ് ബേപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്, ഫറോക്ക് മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട്, സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ രാമനാട്ടുകര റൈഞ്ച് പ്രസിഡണ്ട്, കള്ളിത്തൊടി ഇർശാദുൽ അനാം സംഘം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ ബീഫാതിമ. മക്കൾ ഷമീം കക്കാട്, സറീന കക്കാട്, സാലിന കക്കാട്, സാബിത് കക്കാട് മരുമക്കൾ : അബ്ദുൽ ഗഫൂർ പെരിങ്ങാവ്, അൻവർ സാദിഖ് ചുങ്കം, ജുനീഷ, തബ്ഷീറ
ജനാസ നിസ്ക്കാരം വൈകുന്നേരം 5 മണി കള്ളിത്തൊടി ജുമാ മസ്ജിദിലും 5.30-ന് ഫറോക്ക് പേട്ട ജുമുഅത്ത് പള്ളിയിലും വെച്ച് നടത്തപ്പെടുന്നതാണ്.