തിരുവനന്തപുരം : സർക്കാരിനെ പ്രതിരോധത്തിലാക്കി ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ജ്ഞാനസഭയിൽ വിസി മാർ പങ്കെടുത്തു. കേരള ,കാലിക്കറ്റ് ,കണ്ണൂർ,ഫീഷറീസ് (കുഫോസ് ) സർവ്വകലാശാലകളിലെ വിസി മാരാണ് പങ്കെടുത്തത്. ' കാവി വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആർഎസ്എസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വി സി മാർ പങ്കെടുത്തത് ഉചിതമല്ലെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. രാഷ്ട്രീയ അജണ്ടയിലുള്ള ഇത്തരമൊരു പരിപാടിയിൽ ഔദ്യോഗിക പദവിയിലുള്ള വിസി മാർ പങ്കെടുത്തതിൽ തുടർനടപടി ആലോചിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ വിസി മാർ പങ്കെടുത്തതിന് തള്ളിപ്പറയുകയല്ലാതെ നടപടിയെടുക്കാൻ സർക്കാറിനാവില്ല.