കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന പൂർത്തിയായില്ല

Update: 2025-07-28 02:21 GMT

കണ്ണൂർ : ഗോവിന്ദച്ചാമി ജയിൽ ചാടി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ണൂർ സെൻട്രൽ ജയിലിലെ മുഴുവൻ ബ്ലോക്കുകളിലും അധികൃതർ് സമഗ്ര പരിശോധന നടത്തിയിട്ടില്ല ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിൽ മാത്രമാണ് പരിശോധന നടത്തിയത് .മറ്റു ബ്ലോക്കുകളിൽ പരിശോധന നടത്താൻ തടവുകാരോട് സമ്മതം ചോദിച്ചശേഷം മതിയെന്നാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശം. കണ്ണൂർ സെൻട്രൽ ജയിലിൽ ചില തടവുകാർക്ക് രഹസ്യ അടുക്കളകൾ ഉണ്ടെന്നും ,രണ്ട് നാല് ബ്ലോക്കുകളിൽ വാട്ടർ ടാങ്കുകളുടെ അടിയിലായുള്ള അടുക്കളയിൽ മാംസം പാകം ചെയ്യൽ അടക്കമുള്ളതായും പറയുന്നു. ജയിൽ ചാടിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ ചിലരെ ബലിയാടാക്കാൻ നീക്കം ഉണ്ട്.