ധർമ്മസ്ഥല കൊലപാതകങ്ങൾ: നിയമവ്യവസ്ഥകൾ നോക്കുകുത്തികളാകുന്നു , സമഗ്ര അന്വേഷണം വേണം: മഞ്ചുഷാ മാവിലാടം
മഞ്ചേശ്വരം: കർണാടകയിലെ ധർമ്മസ്ഥലയിൽ മലയാളികളടക്കം നൂറുകണക്കിന് സ്ത്രീകൾ കൊലചെയ്യപ്പെട്ടുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തിൽ സമഗ്രക്ഷണം വേണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ട്രഷറർ മഞ്ചുഷാ മാവിലാടം പറഞ്ഞു ഏകദേശം 450-ലധികം പേരെ ചിലരുടെ നിര്‍ദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഭയാനകരമായ സംഭവത്തില്‍ ഭരണകര്‍ത്താക്കളും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ തുടരുന്ന മൗനം കുറ്റകരമാണെന്നും അവർ കുറ്റപ്പെടുത്തി
നാടിനെ നടുക്കിയ ധർമ്മസ്ഥലയിലെ കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മൗനം വെടിഞ്ഞ് ഇരകളാക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും അവർ പറഞ്ഞു
ധർമ്മസ്ഥല കൊലപാതകത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി ഹൊസങ്കടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ . ജില്ലാ പ്രസിഡന്റ് ഖമറുൽ ഹസീന അധ്യക്ഷത വഹിച്ചു . എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് ബഡാജെ, സംസാരിച്ചു വിമൻ ഇന്ത്യ ജില്ലാ ജനറൽ സെകട്ടറി റൈഹാനത്ത് അബ്ദുല്ല സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഫസീന ശബീർ നന്ദിയും പറഞ്ഞു
