തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം അതിതീവ്രമഴക്ക് സാധ്യത . ഇടുക്കി, എറണാകുളം ,തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർകോട് ,ജില്ലകളിൽ ഇന്ന് യെലോ അലർട്ട് . മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടായി ഒമ്പതാം വളവിന് താഴെ പാറക്കല്ലുകളും ,നാലാം വളവിൽ മരവും വീണു. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് ആണ് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട് പ്രദേശത്തെ കടലാക്രമണത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു പൊരിങ്ങൽ കുത്ത് ,കക്കയം മാട്ടുപെട്ടി, ഷോളയാർ പീച്ചി ,പഴശ്ശി ,ആളിയാർ ഡാമുകൾ തുറന്നിട്ടുണ്ട്.